കൊച്ചി: സിബിഎസ്ഇ ക്ലസ്റ്റർ 11ന്റെ കായികമേള 10, 11 തീയതികളിൽ എറണാകുളം മഹാരാജാസ് കോളജ് സ്റ്റേഡിയത്തിൽ നടക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെ ഏഴു ജില്ലകളിലെ 2,200 വിദ്യാർഥികൾ മത്സരിക്കും.
മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും. ക്ലസ്റ്റർ മത്സരത്തിൽ മികവ് തെളിയിക്കുന്ന വിദ്യാർഥികൾക്ക് സിബിഎസ്ഇ ദേശീയ അത്ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ അവസരം ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.